X

ഗള്‍ഫ് മലയാളി വാര്‍ത്തകള്‍- 15/05/20

personmtp rafeek access_timeFriday May 15, 2020

1. ഖത്തറില്‍ 1,733 പേര്‍ക്ക് കൂടി കോവിഡ്; ചികില്‍സയില്‍ ഉള്ളവര്‍ മാത്രം കാല്‍ ലക്ഷത്തോളം 2. തിരുവനന്തപുരം സ്വദേശി ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. മരണം ഉറക്കത്തിനിടെ 3. കോവിഡ് എച്ച്‌ഐവി പോലെ സ്ഥിരമായി മാറിയേക്കുമെന്ന് ലോകാരോഗ്യ സംഘടന; പൂര്‍ണമായും തുടച്ചുനീക്കാനാവില്ല 4. രാജ്യത്തെവിടെയും ഉപയോഗിക്കാവുന്ന റേഷന്‍ കാര്‍ഡ് നടപ്പിലാക്കുമെന്ന് നിര്‍മല സീതാരാമന്‍. അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് ആശ്വാസമാവും 5. കേരളത്തില്‍ 26 പേര്‍ക്ക് കോവിഡ്; ഏഴുപേര്‍ പ്രവാസികള്‍. ജീവിത ശൈലി മാറ്റേണ്ടിവരുമെന്ന് മുഖ്യമന്ത്രി 6. മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ 185 കേന്ദ്രങ്ങള്‍; പ്രവാസികള്‍ക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യമില്ലാത്തത് ഗള്‍ഫ് മലയാളി ഇന്നലെ റിപോര്‍ട്ട് ചെയ്തിരുന്നു 7. ആഗസ്തില്‍ അതിവര്‍ഷ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി; കേരളം വീണ്ടും പ്രളയഭീതിയില്‍ 8. യുഎഇ വിസാ കാലാവധി കഴിഞ്ഞവര്‍ക്കും ഐഡി പുതുക്കാത്തവര്‍ക്കമുള്ള പിഴകള്‍ ഒഴിവാക്കി; ഇളവ് മൂന്ന് മാസത്തേക്ക് 9. വിദേശികളുടെ ചികില്‍സാ ചെലവ് സ്‌പോണ്‍സര്‍ വഹിക്കണമെന്ന് ഒമാന്‍. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിച്ചില്ലെങ്കില്‍ കര്‍ഫ്യൂ വേണ്ടിവരും 10. രണ്ടാം ഘട്ടത്തില്‍ ദോഹയില്‍ നിന്ന് കോഴിക്കോടിനും കൊച്ചിക്കും പുറമേ കണ്ണൂരിലേക്കും വിമാന സര്‍വീസ്. എയര്‍ ഇന്ത്യ അധികൃതരാണ് ഇക്കാര്യം സ്ഥിരീകരിച്ചത്

SHARE :